Thursday, September 23, 2021

പോലീസ് വീട്ടിൽക്കയറി അതിക്രമം കാട്ടിയതായി വീട്ടമ്മയുടെ പരാതി

Must Read

എഴുകോൺ : പോലീസ് വീട്ടിൽക്കയറി അതിക്രമം കാട്ടിയതായി വീട്ടമ്മയുടെ പരാതി. ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് സാവന്തരത്തിൽ സിനി ഉദയകുമാറാണ് പരാതിക്കാരി. ഈമാസം ഏഴിനായിരുന്നു സംഭവം. രാത്രിയിൽ വീട്ടിലെത്തിയ പോലീസ് ജന്നൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഒൻപതാംതീയതിയും പോലീസ് വീട്ടിലെത്തി ഭീഷണിമുഴക്കുകയും ഭർത്താവിനെയും മക്കളെയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും വീട്ടമ്മ പറയുന്നു.

ഒരുമാസംമുൻപ്‌ കാക്കക്കോട്ടൂരിലുള്ള ഇവരുടെ കുടുംബവീട്ടിൽവെച്ചുണ്ടായ കുടുംബവഴക്ക് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സിനിയുടെ ഭർത്താവ് വിമുക്തഭടനായ ഉദയകുമാറിനും മക്കൾക്കുമെതിരേ പോലീസ് ജാമ്യമില്ലാവകുപ്പ്‌ പ്രകാരം കേസെടുത്തു. ഇതേത്തുടർന്നാണ് ഏഴാംതീയതി പോലീസ് വീട്ടിലെത്തിയതും അതിക്രമം കാട്ടിയതുമെന്ന്‌ വീട്ടമ്മ പറഞ്ഞു. ഈസമയം സിനി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഏറെനേരത്തിനുശേഷം മടങ്ങിപ്പോയ പോലീസ് ഒൻപതാംതീയതി രാത്രി വീണ്ടും വീട്ടിലെത്തി. തന്നോടും ഭർത്താവിനോടും പ്രായപൂർത്തിയാകാത്ത മകനോടും അപമര്യാദയായി പെരുമാറി. ഹൈക്കോടതി ഉത്തരവ് കാട്ടിയശേഷമാണ് പോലീസ് മടങ്ങിയെതന്നും സിനി പറയുന്നു.

കുടുംബവഴക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തങ്ങൾ നേരത്തേ നൽകിയ പരാതിയിന്മേൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണ്. ജാമ്യമില്ലാവകുപ്പ്‌ പ്രകാരം കേസെടുത്തിരുന്നതിനാൽ പ്രതികളെ തിരക്കി വീട്ടിലെത്തുകമാത്രമാണ് ചെയ്തത്. കോടതി ഉത്തരവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. അത് കാട്ടിയപ്പോൾ തിരികെ പോകുകയും ചെയ്തു. ഒരുതരത്തിലുള്ള അതിക്രമവും കാട്ടിയിട്ടില്ലെന്നും എഴുകോൺ സി.ഐ. പറയുന്നു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News