വീട് കുത്തിതുറന്നു സ്വർണവും പണവും അപഹരിച്ചു

0

വീട് കുത്തിതുറന്നു സ്വർണവും പണവും അപഹരിച്ചു. കൃഷ്ണപുരം ഞക്കനാൽ കറുകത്തറയിൽ കെ.എം ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബഷീറും കുടുംബവും ചികിത്സയുമായി ബന്ധപ്പെട്ടു ദിവസങ്ങളായി കൊല്ലത്തെ ആശുപത്രിയിൽ ആയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ശനിയാഴ്ച ബഷീറിന്‍റെ മകൾ വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ പിൻവാതിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും ശ്രദ്ധയിൽ പെട്ടത്. വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങളും പണവും അപഹരിച്ചത്.

19 പവൻ സ്വർണവും 5,000 രൂപയും മോഷണം പോയിട്ടുണ്ട്. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കായംകുളം പോലീസ് എത്തി പരിശോധന നടത്തി . ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here