Saturday, May 15, 2021

പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു

Must Read

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പോലീസും ഫയർഫോഴ്സും വ്യക്തമാക്കുന്നത്.

സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിർ. മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലെ പത്താംപ്രതികൂടിയാണ് ജാബിർ.

വീടിന്റെ പുറക് വശത്താണ് തീയിട്ടത്. ഒരു ഭാഗം കത്തി നശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. പോലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Latest News

എട്ടു വർഷങ്ങൾക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി; ഉറക്കം കെടുത്തിയ വിരുതരെ ക്യാമറയിലാക്കി നാട്ടുകാർ

കു​മ​ര​കം: എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി. നു​റു​ക​ണ​ക്കി​ന് കമിതാക്കളുടെ ക​ര​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തി. നേ​രം ​പു​ല​ർ​ന്നി​ട്ടും ക​ര​ച്ചി​ൽ തു​ട​ർ​ന്ന​തി​നാ​ൽ...

More News