Monday, December 6, 2021

പണയംവയ്ക്കാൻ വീടിന്റെ പ്രമാണം നൽകിയില്ല; വിരോധത്തിന് ഭാര്യയെ ഭർത്താവ് തൂമ്പകൊണ്ട് വെട്ടി

Must Read

പണയംവയ്ക്കാൻ വീടിന്റെ പ്രമാണം നൽകാത്തതിലുള്ള വിരോധത്തിന് ഭാര്യയെ ഭർത്താവ് തൂമ്പകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. തേവലപ്പുറം സുരേഷ് ഭവനിൽ സുഭാഷാ(40)ണ് ഭാര്യ മഞ്ജു(37)വിനെ മർദിച്ചശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. തടസ്സംപിടിക്കാനെത്തിയ അമ്മ ഭവാനി(70)യുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. സുഭാഷിനെ അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. പുത്തൂർ എസ്.എച്ച്.ഒ. സുഭാഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. ടി.ജെ.ജയേഷ്, എസ്.ഐ.മാരായ ഭാസി, നന്ദകുമാർ, എ.എസ്.ഐ. സന്തോഷ്, എസ്.സി.പി.ഒ. വിനോദ്, സി.പി.ഒ. മുഹമ്മദ് റാഷിൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Latest News

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആർ. രാകേഷിന്റെ...

More News