Sunday, January 23, 2022

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുലാവർഷം; സംസ്ഥാനത്ത് പെയ്തത് 60 വർഷത്തെ ഏറ്റവും ഉയർന്ന മഴ; മഴയൊഴിയാതെപോയ 2021

Must Read

2021ല്‍ കേരളത്തില്‍ ലഭിച്ചത് കഴിഞ്ഞ 60 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന മഴ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുലാവര്‍ഷമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

3610 മില്ലീമീറ്റര്‍ മഴയാണ് 2021 ല്‍ കേരളത്തില്‍ പെയ്തിറങ്ങിയത്. അറുപതു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന മഴക്കണക്കാണിത്. 120 വര്‍ഷത്തില്‍ ആറാമത്തെ ഉയര്‍ന്നമഴയാണ് 2021 ല്‍ ലഭിച്ചത്. വര്‍ഷം പിറന്നതു മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ചവരെ സംസ്ഥാനത്ത് മഴ തുടര്‍ന്നു. ജനുവരി, ഫെബ്രുവരിമാസത്തില്‍ 114 മില്ലീ മീറ്റര്‍ മഴ കിട്ടി. മാര്‍ച്ച് മുതല്‍ മേയ് മാസം വരെ വേനല്‍മഴയും സാധാരണയിലും അധികമായിരുന്നു. 750.7 മില്ലീമീറ്റര്‍.

തെക്കുപടിഞ്ഞാറന്‍കാലവര്‍ഷം ജൂണ്‍മുതല്‍സെപ്റ്റംബര്‍വരെയാണ് . ഈ കാലയളവില്‍ 1718 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഇടവപ്പാതിക്ക് പിറകെ തുലാവര്‍ഷമെത്തി. 1026 മീല്ലീമീറ്റര്‍മഴയാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ പെയ്തത്. ഇത് അസാധാരണമായ രീതിയില്‍ ഉയര്‍ന്ന തുലാവര്‍ഷമായിരുന്നു, കേരളത്തിന്‍റെ ചരിത്രത്തില്‍രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന തുലാമഴയാണിത്. 2021 ല്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന മഴ കിട്ടിയതെന്നും കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. പത്തനംതിട്ടയില്‍ ലഭിക്കേണ്ടതിനെക്കാള്‍ 80 ശതമാനവും കോട്ടയത്ത് 60ശതമാനവും മഴ അധികം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം കോഴിക്കോട് ജില്ലകളിലും കനത്തമഴ ലഭിച്ചു. കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന്‍റെ ചിത്രം വ്യക്തമാക്കുന്നതാണ് മഴയൊഴിയാതെപോയ 2021ന്‍റെ മഴക്കണക്കുകള്‍.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News