Wednesday, June 16, 2021

സംസ്ഥാനത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Must Read

കൊച്ചി: സംസ്ഥാനത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജികളും, കോടതി സ്വമേധയാ എടുത്ത ഹർജിയുമാണ് ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നത്.

സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുമ്പോൾ , സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്സിൻ ലഭിക്കുന്നില്ലായെന്ന് കഴിഞ്ഞയാഴ്ച്ച ഹർജികൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
കൂടാതെ സ്വകാര്യ ആശുപത്രികളേക്കാൾ സംസ്ഥാന സർക്കാരുകളുടെ ഓർഡറുകൾക്ക് മുൻഗണന നൽകുന്ന കാര്യം പരിഗണിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തോട് നിലപാടും തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News