കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി.
അതേസമയം, മീഡിയ വണ്‍ ചാനലിലെ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും മീഡിയ വണ്‍ സ്ഥാപനവും തമ്മിലാണ് കേസെന്നും ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.