Monday, April 12, 2021

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷെൻറയും വിചാരണ കോടതിയുടെയും വീഴ്ചകളെ തുറന്നു കാട്ടുന്ന വിധി

Must Read

ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുദ്ഗാമിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കാഷ്മീരിലെ ബുചിപോറയിൽ നസീർ ഖാനാണ് വെടിയേറ്റത്. ഇന്നലെ വീടിനു സമീപം നിൽക്കുമ്പോഴായിരുന്നു വെടിയേറ്റത്. English...

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ....

മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ...

കൊച്ചി: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷെൻറയും വിചാരണ കോടതിയുടെയും വീഴ്ചകളെ തുറന്നു കാട്ടുന്നതാണ് ൈഹേകാടതി വിധി. കേസ് രേഖകൾ പരിശോധിക്കുേമ്പാൾ വെളിപ്പെടുന്ന കണ്ണീർക്കഥ െഞട്ടിപ്പിക്കുന്നതാണെന്ന് വിധിയിൽ പറയുന്നു.

എ​ന്നാ​ൽ, കേ​സ്​ അ​ന്വേ​ഷി​ച്ച​വ​ർ​ക്ക​ും പ്രോ​സി​ക്യൂ​ട്ട​ർ​ക്കും കോ​ട​തി​ക്കും ഇ​തേ വി​കാ​രം ഉ​ണ്ടാ​യി​ല്ല. സ​ത്യ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി​യു​ണ്ടാ​യ​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മു​ണ്ടാ​യാ​ലേ നീ​തി നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ന് വി​ശ്വാ​സ്യ​ത​യു​ണ്ടാ​കൂ. സ​ത്യം വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​ൻ വി​ചാ​ര​ണ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ട​പെ​ട​ലു​ണ്ടാ​വാ​ത്ത​തി​ൽ മ​ന​സ്താ​പ​മു​ണ്ടെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

ര​ണ്ടാ​മ​ത്തെ കു​ട്ടി​യും മ​രി​ക്കു​ന്ന​തു​വ​രെ മൂ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ലെ അ​ന്വേ​ഷ​ണം കോ​ൾ​ഡ്​ സ്​​റ്റോ​റേ​ജി​ൽ വെ​ക്കു​ക​യാ​ണ്​ വാ​ള​യാ​ർ എ​സ്.​ഐ ചെ​യ്​​ത​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ ഈ ​സൂ​ച​ന ല​ഭി​ച്ചെ​ങ്കി​ലും എ​സ്.​ഐ അ​വ​ഗ​ണി​ച്ചു. സി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​ പീ​ഡ​ന കു​റ്റം​കൂ​ടി ചേ​ർ​ത്ത്​ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​ര്യം ഒ​ളി​പ്പി​ച്ചു​വെ​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പീ​ഡ​ന​ത്തി​ന്​ ശാ​സ്​​ത്രീ​യ തെ​ളി​വ്​ ശേ​ഖ​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ച്ച​തു​മി​ല്ല.

സാ​ക്ഷി​ക​ൾ വി​ചാ​ര​ണ​ക്കി​ടെ മൊ​ഴി​ക​ൾ മാ​റ്റി​പ്പ​റ​ഞ്ഞ​പ്പോ​ൾ ക്രോ​സ്​ വി​സ്​​താ​രം ന​ട​ത്താ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ണ്. തെ​ളി​വു​ക​ൾ കോ​ട​തി മു​മ്പാ​കെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ്രോ​സി​ക്യൂ​ഷ​ന്​ ക​ഴി​യാ​തെ​വ​ന്നു. ത​ങ്ങ​ളി​ല്ലാ​ത്ത​പ്പോ​ൾ പ്ര​തി​ക​ൾ വീ​ട്ടി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നെ​ന്നും പെ​ൺ​കു​ട്ടി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ബ​ന്ധു​വാ​യ ഒ​രു പ്ര​തി​യെ വീ​ട്ടി​ൽ​നി​ന്ന്​ വി​ല​ക്കി​യി​രു​ന്നെ​ന്നും പീ​ഡ​ന​ശ്ര​മം ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ക​ളി​ലൊ​രാ​ളെ ത​ല്ലു​ക​യും പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തെ​ന്നു​മു​ള്ള മൊ​ഴി​ക​ൾ മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഈ ​മൊ​ഴി​ക​ൾ​ക്ക്​ വി​ചാ​ര​ണ കോ​ട​തി വേ​ണ്ട​ത്ര ഗൗ​ര​വം ന​ൽ​കി​യി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മൂ​മ്മ​യും കൂ​ട്ടു​കാ​രി​യും പ​റ​ഞ്ഞ മൊ​ഴി​ക​ളും ശ​ക്​​ത​മാ​യ തെ​ളി​വാ​യി സ്വീ​ക​രി​ച്ചി​ല്ല. സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും അ​പ്ര​ധാ​ന​മാ​യ​വ പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ട്​ കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യി. കു​ട്ടി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്​ ര​ണ്ടാ​ന​ച്ഛ​ൻ പ​റ​ഞ്ഞ​ത​ല്ലാ​തെ എ​ന്താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ല്ലെ​ന്ന പേ​രി​ലാ​ണ്​ ഇ​യാ​ളു​ടെ മൊ​ഴി ത​ള്ളി​യ​ത്. വ​സ്​​തു​ത വെ​ളി​പ്പെ​ടാ​ൻ ചോ​ദ്യം ​ചോ​ദി​ക്കാ​നും രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​നു​മു​ള്ള അ​ധി​കാ​രം വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ ജ​ഡ്​​ജി പ​രാ​ജ​യ​പ്പെ​ട്ടു.

പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കുന്നവിധം മൊഴി നൽകിയ പല സാക്ഷികളെയും പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കി. മൊഴി മാറ്റിയവരടക്കം സാക്ഷികളോട് അപ്രധാന ചോദ്യങ്ങൾ മാത്രമാണ് േക്രാസ് വിസ്താരത്തിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്. പ്രോസിക്യൂഷെൻറ ഈ പരാജയം പ്രതികളെ സഹായിക്കുന്നതിന് തുല്യമായി. ക്രിമിനൽ വിചാരണ നടപടിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ഘടകങ്ങൾ അസാധാരണമാം വിധം പരാജയപ്പെട്ട കേസാണിത്. വീഴ്ചകളേറെയുള്ള അന്വേഷണവും ആത്മാർഥതയില്ലാത്ത വിചാരണയും ശരിയായി മനസ്സിരുത്താതെയുള്ള കോടതി നടപടിയുമാണ് പ്രതികളെ വെറുതെവിടാനിടയാക്കിയ ഉത്തരവിൽ അവസാനിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി

English summary

The High Court verdict exposes the negligence of the investigating officers, the prosecution and the trial court in the mysterious death of the Walayar girls.

Leave a Reply

Latest News

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം...

More News