മാധ്യമങ്ങള്‍ക്കെതിരേ ഹൈക്കോടതി , പാതി വെന്ത വസ്‌തുതകള്‍ വച്ച്‌ കോടതിയെ ചോദ്യം ചെയ്യരുത്‌

0

കൊച്ചി: പാതി വെന്ത വസ്‌തുതകള്‍ വച്ചു കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നു മാധ്യമങ്ങള്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം. നീതിന്യായ വ്യവസ്‌ഥയെ കുറിച്ച്‌ മനസിലാകാതെയാണു മുഖ്യധാരാ, സമൂഹമാധ്യങ്ങളുടെ വിമര്‍ശനങ്ങള്‍. കേസില്‍ ദിലീപിനെ പ്രതിചേര്‍ക്കാന്‍ പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
നല്ല മാധ്യമശ്രദ്ധ ലഭിച്ച കേസാണിത്‌. കോടതി കേസ്‌ കൈകാര്യം ചെയ്‌തതില്‍ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരവധി അഭിപ്രായങ്ങള്‍ വന്നു.
ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്‌ സ്വതന്ത്രമായ, ശക്‌തമായ മാധ്യമങ്ങള്‍ ആവശ്യമാണ്‌. എന്നാല്‍, ഭരണഘടനാ കോടതികള്‍ക്കു അതിന്റെ നടപടി ക്രമവും ചട്ടപ്രകാരവുമേ പ്രവര്‍ത്തിക്കാനാവൂ. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന വാദങ്ങളെ മുഴുവന്‍ കോടതിയ്‌ക്കു മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ജസ്‌റ്റീസ്‌ പി. ഗോപിനാഥ്‌ വിധിന്യായത്തില്‍ വ്യക്‌തമാക്കി.

Leave a Reply