അഭിഭാഷകര്‍ ജുഡീഷ്യറിയുടെ വക്‌താക്കളാകണമെന്ന്‌ ഹൈക്കോടതി

0

കൊച്ചി: അഭിഭാഷകര്‍ ജുഡീഷ്യറിയുടെ വക്‌താക്കളാകണമെന്നു ഹൈക്കോടതി. അഭിഭാഷകരും ജഡ്‌ജിമാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും വിധിന്യായത്തെ വസ്‌തുനിഷ്‌ഠമായി വിമര്‍ശിക്കാമെന്നും വിധി പറഞ്ഞ ജഡ്‌ജിയെ വിമര്‍ശിക്കുന്നതു ശരിയല്ലെന്നും ജസ്‌റ്റിസ്‌ പി.വി കുഞ്ഞികൃഷ്‌ണന്‍ അഭിപ്രായപ്പെട്ടൂ.
കോടതിവിധികള്‍ വന്നാലുടന്‍, അതു കൃത്യമായി വായിച്ചു മനസിലാക്കാതെ സാമൂഹികമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും അഭിപ്രായ പ്രകടനം നടത്തുന്നത്‌ ഒഴിവാക്കണം. കോടതി ഉത്തരവ്‌ വായിക്കാതെ അഭിപ്രായപ്രകടനം നടത്തുന്ന ഒരു ന്യൂനപക്ഷം അഭിഭാഷകരുണ്ടെന്നും ലഭ്യമായ വിവരങ്ങള്‍ വച്ച്‌ പരാമര്‍ശങ്ങള്‍ നടത്തുന്ന പ്രവണതയുണ്ടെന്നും കോടതി പറഞ്ഞു. കോടതിവിധികള്‍ എങ്ങനെയുണ്ടാകുന്നു എന്നും അതിനെ വിമര്‍ശിക്കേണ്ടത്‌ എങ്ങനെയെന്നും അഭിഭാഷകര്‍ സമൂഹത്തിനു വഴികാട്ടണം. വിധിന്യായം വായിക്കാതെ അഭിഭാഷകര്‍ പോലും വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജഡ്‌ജിമാരെയും കോടതിവിധികളെയും സാധാരണക്കാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ല. ജഡ്‌ജിമാര്‍ മാറിമാറി വരും. ജുഡീഷ്യറിയെ സംരക്ഷിക്കേണ്ടത്‌ അഭിഭാഷകരാണെന്നു കോടതി വ്യക്‌തമാക്കി.

Leave a Reply