Thursday, July 29, 2021

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവന്‍റിനുള്ളിൽ സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി

Must Read

കൊച്ചി: മഠത്തിനുള്ളിൽ പോലീസ് സംരക്ഷണം ഒരുക്കണമെന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ അപേക്ഷയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സിസ്റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവന്‍റിനുള്ളിൽ സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കോൺവെന്‍റിൽ നിന്നും മാറുന്നതാണ് നല്ലതെന്നും മാറുന്ന പക്ഷം എവിടേയും സംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

കോൺവെന്‍റിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ മറുടപടി. കേസ് വിധി പറയാൻ മാറ്റിവെച്ചു. സ്വകാര്യ സ്ഥാപനമായ മഠത്തിൽ സംരക്ഷണം ഒരുക്കാൻ നിർദേശിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ജസ്റ്റിസ് രാജ വിജയരാഘവൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

എന്നാൽ തനിക്ക് കോൺവെന്റല്ലാതെ മറ്റൊരു താമസസ്ഥലമില്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. കേസിൽ സിവിൽ കോടതിയെ സമീപിക്കാൻ സമയം തരണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ലൂസി തന്നെയായിരുന്നു തന്റെ ഭാഗം വാദിച്ചത്. തന്നെ പുറത്തേയ്‌ക്ക് വലിച്ചെറിയാനാണ് കോടതിയുടേയും തീരുമാനമെങ്കിൽ തന്റെ സന്ന്യാസം കൂടിയായിരിക്കും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയെന്ന് ലൂസി കളപ്പുര മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Latest News

“യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു....

തിരുവനന്തപുരം: "യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന്...

More News