Sunday, September 26, 2021

വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതിയായ മുട്ടിൽ സൗത്ത് സ്പെഷ്യൽ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യുന്നത് സപ്‌റ്റംബർ 10 വരെ ഹൈക്കോടതി വിലക്കി

Must Read

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതിയായ മുട്ടിൽ സൗത്ത് സ്പെഷ്യൽ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യുന്നത് സപ്‌റ്റംബർ 10 വരെ ഹൈക്കോടതി വിലക്കി. കേസിൽ 74-ാം പ്രതിയായ കെ.ഒ. സിന്ധുവിനെ അറസ്റ്റ് ചെയ്യുന്നതാണ് ജസ്റ്റിസ് വി. ഷെർസി വിലക്കിയിരിക്കുന്നത്. ഇവരുടെ മകളുടെ വിവാഹം ഓഗസ്റ്റ് 30-ന് നിശ്ചയിച്ചതായി സീനിയർ അഭിഭാഷകൻ പി. വിജയഭാനു അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് വിലക്കിയത്.

മുൻകൂർ ജാമ്യഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. 2021 ഫെബ്രുവരി വരെ മുട്ടിൽ സൗത്ത് സ്പെഷ്യൽ വില്ലേജ് ഓഫീസറായിരുന്നു. കേസിലെ പ്രതികളിൽ ചിലർതന്നെ ഫോണിൽ ബന്ധപ്പെട്ടതിന്റെ പേരിലാണ് തനിക്കെതിരേ കേസ് വന്നത്.

ഓഫീസ് ഫോൺ തകരാറായതിനാലാണ് സ്വന്തം മൊബൈലിൽ പ്രതികളിൽ ചിലരെ വിളിച്ചത്. അത് റവന്യൂ റിക്കവറിയും മറ്റുമായി ബന്ധപ്പെട്ടായിരുന്നുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News