Wednesday, July 28, 2021

വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈകോടതി നിർദേശം

Must Read

കൊച്ചി: വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഭർത്താവ്​ നൽകിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈകോടതി നിർദേശം.

അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്​ ശൂരനാട് പൊലീസ് ​േകസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ ആരോപിച്ച്​ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കൊല്ലം പോരുവഴിയിൽ കിരൺ കുമാർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ വി. ഷേർസി പരിഗണിച്ചത്​.

പേജ്​ നമ്പറുകളില്ലെന്നതടക്കം അപാകതകൾ ചൂണ്ടിക്കാട്ടിയ കോടതി ഇവ തിരുത്തി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും ഈ മാസം 26ന്​ പരിഗണിക്കും. കേസ് റദ്ദാക്കുകയോ അനാവശ്യ വകുപ്പുകൾ ഒഴിവാക്കി ഭേദഗതി ചെയ്യുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News