Tuesday, October 26, 2021

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള സിഐഎസ്എഫ് ജവാന്മാര്‍ക്ക് യാത്രാ ബത്തയ്ക്ക് അര്‍ഹതയുണ്ടൈന്നും ഈയിനത്തിലുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കണമെന്നും ഹൈക്കോടതി

Must Read

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള സിഐഎസ്എഫ് ജവാന്മാര്‍ക്ക് യാത്രാ ബത്തയ്ക്ക് അര്‍ഹതയുണ്ടൈന്നും ഈയിനത്തിലുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കണമെന്നും ഹൈക്കോടതി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഡ്യൂട്ടി ചെയ്യുന്ന സി.കെ. രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ നൂറിലേറെ സിഐഎസ്എഫുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഹ​ര്‍​ജി​ക്കാ​ര്‍ താ​മ​സ​സ്ഥ​ല​ത്തു നി​ന്ന് സി​ഐ​എ​സ്എ​ഫ് യൂ​ണി​റ്റി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മാ​ണ് യാ​ത്രാ സൗ​ക​ര്യം ന​ല്‍​കു​ന്ന​തെ​ന്ന വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്ത സിം​ഗി​ള്‍ ബെ​ഞ്ച് ഇ​വ​ര്‍​ക്ക് യാ​ത്രാ​ബ​ത്ത ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​ല്‍ ഡ്യൂ​ട്ടി​യു​ള്ള സി​ഐ​എ​സ്എ​ഫു​കാ​ര്‍​ക്ക് വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ലെ ക്വാ​ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ നി​ന്നു ഡ്യൂ​ട്ടി​ക്കാ​യി സി​ഐ​എ​സ്എ​ഫ് യൂ​ണി​റ്റി​ലെ​ത്തു​ന്ന ഇ​വ​രെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും തി​രി​ച്ച് യൂ​ണി​റ്റി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഔ​ദ്യോ​ഗി​ക യാ​ത്ര​യ്ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് യാ​ത്രാ ബ​ത്ത​യ്ക്ക് അ​ര്‍​ഹ​ത​യു​ണ്ടാ​കി​ല്ലെ​ന്ന് ഏ​ഴാം കേ​ന്ദ്ര ശ​മ്പ​ള ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ നി​ന്ന് യൂ​ണി​റ്റി​ലെ​ത്താ​ന്‍ സ്വ​ന്തം നി​ല​യ്ക്ക് യാ​ത്രാ സൗ​ക​ര്യം വേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ യാ​ത്രാ ബ​ത്ത ത​ട​യ​രു​തെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

ഇ​തി​നി​ടെ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​ലെ​യും മം​ഗ​ലാ​പു​രം റി​ഫൈ​ന​റി​യി​ലെ​യും സി​ഐ​എ​സ്എ​ഫു​കാ​ര്‍​ക്ക് യാ​ത്രാ സൗ​ക​ര്യം ന​ല്‍​കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് യാ​ത്രാ ബ​ത്ത​യ്ക്ക് അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സി​ഐ​എ​സ്എ​ഫി​ന്‍റെ ചെ​ന്നൈ സൗ​ത്ത് സോ​ണ്‍ ഐ​ജി ഉ​ത്ത​ര​വി​റ​ക്കി. തു​ട​ര്‍​ന്നാ​ണു ഹ​ര്‍​ജി​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News