കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സ്ഥിരപ്പെടുത്തരുതെന്ന നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാവകുപ്പുകള്‍ക്കും നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ നിയമമാണ്. അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
English summary
The High Court has barred the process of stabilizing temporary employees in the government service