Sunday, September 26, 2021

കോവിഷീൽഡ് വാക്സിന്റെ ഇടവേളയുടെ കാര്യത്തിൽ വിദേശത്ത് പോകുന്നവർക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Must Read

കോവിഷീൽഡ് വാക്സിന്റെ ഇടവേളയുടെ കാര്യത്തിൽ വിദേശത്ത് പോകുന്നവർക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. 12,000-ത്തോളംവരുന്ന തൊഴിലാളികൾക്ക് 84 ദിവസത്തിനുമുമ്പ് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി നൽകാത്തത് ചോദ്യംചെയ്ത് കിറ്റെക്‌സ് നൽകിയ ഹർജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് പരിഗണിച്ചത്. ഹർജി വിധിപറയാൻ മാറ്റി. പണം നൽകി വാങ്ങിയ വാക്സിന്റെ കാര്യത്തിൽ 84 ദിവസം ഇടവേള പാലിക്കേണ്ടതുണ്ടോ എന്നതിലും വിശദീകരണം തേടിയിട്ടുണ്ട്.

വാക്സിന്റെ ലഭ്യത കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ കോവിഷീൽഡിന്റെ രണ്ടാംഡോസ് 84 ദിവസത്തിനുശേഷം നൽകാൻ തീരുമാനിച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നതെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. കേന്ദ്ര നിർദേശ പ്രകാരമുള്ള തീരുമാനമെടുക്കാനെ കഴിയൂ എന്നതായിരുന്നു സംസ്ഥാനനിലപാട്

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News