വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

0

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. വിദ്വേഷ പ്രസംഗം നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണം. ശബ്ദസാംപിള്‍ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകണം എന്നീ നിര്‍ദേശങ്ങളും കോടതി വച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം.

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസിലാണ് ജാമ്യം അനുവദിച്ചത്. വെണ്ണലയില്‍ നടത്തിയ കേസില്‍ മൂന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ഈ കേസില്‍ അറസ്റ്റു രേഖപ്പെടുത്തിയാല്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തിലെ ഗൂഢാലോചന അന്വേഷിക്കണം. ശബ്ദസാംപിള്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യുഷന്‍ അറിയിച്ചു.

എന്നാല്‍ ജോര്‍ജിനെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രായവും ആരോഗ്യ പ്രശ്‌നവും മുന്‍ എം.എല്‍.എ എന്ന കാര്യവും കണക്കിലെടുത്താണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here