Sunday, January 17, 2021

വിദ്യാര്‍ഥികളുടെ ഇനിഷ്യലുകളുടെ വികസിത രൂപം കൂടി ചേര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ രജിസ്‌ട്രേഷന്‍ ഫോമുകളുടെ ഫോര്‍മാറ്റ് മാറ്റണമെന്ന് സിബിഎസ്ഇക്കു ഹൈക്കോടതി നിര്‍ദേശം

Must Read

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ...

കൊച്ചി: വിദ്യാര്‍ഥികളുടെ ഇനിഷ്യലുകളുടെ വികസിത രൂപം കൂടി ചേര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ രജിസ്‌ട്രേഷന്‍ ഫോമുകളുടെ ഫോര്‍മാറ്റ് മാറ്റണമെന്ന ആവശ്യം പരിഗണിക്കാന് സിബിഎസ്ഇക്കു ഹൈക്കോടതി നിര്‍ദേശം. രജിസ്‌ട്രേഷന്‍ ഫോമില്‍ സര്‍നെയിമിന്റെ സ്ഥാനത്ത് ഇനിഷ്യലിന്റെ വികസിതരൂപം എഴുതുന്നതു ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ടെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്.

കൊച്ചി സ്വദേശി പി.എ ഹാരിഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ രേഖകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നതാവണം സര്‍നെയിം കോളത്തില്‍ ചേര്‍ക്കേണ്ട വിവരങ്ങളെന്നാണ് സിബിഎസ്ഇയുടെ സര്‍ക്കുലറില്‍ പറയുന്നത്. സര്‍ നെയിം എഴുതാനുള്ള കോളത്തില്‍ ഇനിഷ്യലിന്റെ വികസിത രൂപം എഴുതണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു.

കേരളത്തില്‍ മിക്ക ആളുകളും സര്‍നെയിം ഉപയോഗിക്കുന്നില്ല. ജാതി സൂചിപ്പിക്കുന്നവയായതിനാല്‍ സര്‍നെയിം ഉള്ളവരില്‍ ഭൂരിപക്ഷവും അത് പേരിനൊപ്പം ഉപയോഗിക്കാറില്ല. അവര്‍ ഇനിഷ്യലായി ഉപയോഗിക്കുന്നത് സര്‍നെയിമിെന്റ ചുരുക്കമാകണമെന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇനിഷ്യലിന്റെ വികസിത രൂപത്തില്‍ പിതാവിന്റെ പേരോ മാതാവിന്റെ പേരോ കുടുംബ പേരോ ആവാം. ഇതു വ്യക്തമാക്കാന്‍ കഴിയും വിധം ഫോര്‍മാറ്റ് പരിഷ്‌കരിക്കാനാണ് നിര്‍ദേശം.

English summary

The High Court directed the CBSE to consider the need to change the format of registration forms for Class IX and XII so that it can add an expanded form of student initials.

Leave a Reply

Latest News

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ബൈപ്പാസ് ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു. ഉദ്ഘാടനത്തിന്...

More News