Monday, December 6, 2021

അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല

Must Read

ദത്തു വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ്.ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്കു സമയം നല്‍കി. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിൽ അല്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് കുടുംബകോടതി മുൻപാകെ പരിഗണനയിൽ ഉള്ളതിനാൽ കേസ് അവിടെത്തന്നെ തുടരട്ടെ എന്ന നിലപാടെടുത്തു.

കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹർജി പിൻവലിക്കാൻ അനുപമയ്ക്കു കോടതി സമയം അനുവദിച്ചത്.

അമ്മയുടെ സാമീപ്യം നിഷേധിക്കപ്പെട്ട കൈക്കുഞ്ഞിന്റെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യവുമായാണ് അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. ആശുപത്രി റജിസ്റ്ററിലും ജനന സർട്ടിഫിക്കറ്റിലും കുഞ്ഞിനെ സംബന്ധിച്ചു തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുള്ളതെന്നും, ശിശുക്ഷേമ സമിതി അധികൃതരെ ഉൾപ്പെടെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും കാണിച്ചാണ് ഹൈക്കോടതിയിലെത്തിയത്

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News