നായകൻമാര്‍ വരുന്നു. പോകുന്നു, ഇതിഹാസങ്ങള്‍ നിലനില്‍ക്കും, ‘ശര്‍മാജി നംകീൻ’

0

ബോളിവുഡിന്റെ ഇതിഹാസ താരം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ച ശര്‍മാജി നംകീൻ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഋഷി കപൂറിന്റെ മരണ ശേഷമെത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഹിതേഷ് ഭാട്യ ആണ്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്‍ത ശര്‍മാജി നംകീൻ ബിടിഎസ് വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫറാൻ അക്തര്‍.

നായകൻമാര്‍ വരുന്നു. പോകുന്നു, പക്ഷേ ഇതിഹാസങ്ങള്‍ എന്നന്നേയ്‍ക്കുമായി നിലനില്‍ക്കുന്നു എന്നാണ് വീഡിയോയിലെ വാചകം. ശര്‍മാജി നംകീൻ സിനിമയുടെ സെറ്റിലെ മനോഹര നിമിഷങ്ങള്‍ എന്ന് എഴുതിയാണ്‍ ഫറാൻ അക്തര്‍ മേയ്‍ക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിയുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ മരണ ശേഷം പരേഷ് റാവലായിരുന്നു ‘ശര്‍മാജി നംകീൻ’ പൂര്‍ത്തീകരിച്ചത്. ജൂഹി ചൗള, സുഹൈല്‍ നയ്യാര്‍, ഇഷാ തല്‍വാര്‍. ഷീബ ചദ്ധ, അയേഷ റാസ, സതിഷ് കൗശിക്, പര്‍മീത് സേതി, താരുക് റെയ്‍ന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ബോധാദിത്യ ബാനര്‍ജിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Leave a Reply