പ്രഥമാധ്യാപികക്കും അധ്യാപകനും യാത്രയയപ്പ് നൽകി

0

പെരുമ്പാവൂർ: സ്ഥലം മാറി പോകുന്ന പ്രഥമാധ്യപികക്കും അധ്യാപകനും യാത്രയയപ്പ് നൽകി. പുല്ലുവഴി ഗവ: എൽ.പി സ്കൂളിലെ പ്രഥമാധ്യാപിക പി.വി സുജാത, അധ്യാപകൻ ജലാലുദ്ദീൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

പ്രഥമാധ്യാപികക്കും അധ്യാപകനും യാത്രയയപ്പ് നൽകി 1

അധ്യാപകരും ജീവനക്കാരും പി.ടി.എ യും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് അജയകുമാർ, വൈസ് പ്രസിഡൻറ് ദീപ ജോയ്, മുൻ പ്രഥമാധ്യാപിക സാജിത, മുതിർന്ന അധ്യാപിക രേഖ, അധ്യാപക പ്രതിനിധി ശ്രീദേവി, പി.ടി.എ പ്രസിഡൻ്റ് പോൾസൺ, എം.പി.ടി.എ ചെയർപേഴ്സൺ സജീന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply