Tuesday, June 22, 2021

ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യത്തോടെയോ ദിവസവും ഒരു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാകുമെന്ന് ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ

Must Read

ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യത്തോടെയോ ദിവസവും ഒരു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാകുമെന്ന് ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ. ഇൗ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകളെയും വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ വാക്​സിന്​ ക്ഷാമമില്ലെന്നും വലിയ ജനസംഖ്യയുള്ളതുകൊണ്ട്​ എല്ലാവരും ക്ഷമിക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിശോധന(ടെസ്​റ്റിങ്​) വർധിപ്പിച്ചതും കണ്ടയിൻമെൻറ്​ നടപടികളും രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറച്ചിട്ടുണ്ടെങ്കിലും പൂർണ ഫലപ്രാപ്​തിക്ക്​ വാക്​സിനേഷൻ പൂർത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മാസത്തിൽ 8.5 കോടി ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ഉദ്​പാദിപ്പിക്കുന്നത്​. ദിവസേന ഉദ്​പാദിപ്പിക്കുന്നത്​ 28.33 ലക്ഷം. ഇത്​ മൂന്നര ഇരട്ടിയായി വർധിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. കോവിഷീൽഡ്​, കോവാക്​സിൻ എന്നിവ ഉദ്​പാനം ജൂലൈ മാസത്തോടെ വർധിപ്പിക്കും. സ്​പുട്​നിക്​ ഉദ്​പാദനം തുടങ്ങുകയും ചെയ്യും. അങ്ങിനെ ലക്ഷ്യം നേടാനാകുമെന്നാണ്​ കരുതുന്നത്​.

ഫൈസർ, ജോൺസൻ & ​േജാൺസൺ കമ്പനികളുടെ വാക്​സിന്​ രാജ്യത്ത്​ ഉടനെ അനുമതി കിട്ടിയേക്കും. അവരുടെ വാക്​സിനുകൂടി വരു​േമ്പാൾ എണ്ണത്തിൽ വലിയ വർധനയുണ്ടാക്കാനാകും.

വാക്​സിൻ ലഭ്യതയെ ചൊല്ലി സംസ്​ഥാനങ്ങളിൽ നിന്ന്​ കേന്ദ്രത്തിനെതിരെ ​പൊതുവികാരം രൂപപ്പെടുന്നതിനിടെയാണ്​ ​െഎ.സി.എം.ആർ മേധാവി വാക്​സിൻ ഉദ്​പാദനം വർധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്​. തമിൽനാട്​, ഡൽഹി പോലുള്ള സംസ്​ഥാനങ്ങൾ വാക്​സിൻ ലഭ്യമല്ലാത്തതിനാൽ വാക്​സിനേഷൻ നിർത്തുകയാണെന്ന്​ അറിയിച്ചിട്ടുണ്ട്​. ബി.ജെ.പി ഭരിക്കുന്ന യു.പി ആഗോള ടെൻറർ വിളിച്ച്​ വാക്​സിൻ ഇറക്കുമതി ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News