Monday, January 17, 2022

ആ രണ്ട് മക്കളുടെ അരനൂറ്റുണ്ടുകാലത്തെ ആകാംക്ഷയ്ക്ക് വിരാമമായി

Must Read

കണ്ണൂർ:ആ രണ്ട് മക്കളുടെ അരനൂറ്റുണ്ടുകാലത്തെ ആകാംക്ഷയ്ക്ക് വിരാമമായി. സൈനികസേവനത്തിനിടയിൽ ശ്രീനഗറിലെ സൈനിക ആസ്പത്രിയിൽ മരിച്ച പയ്യാവൂരിലെ എ.നാരായണൻ നായരുടെ മൃതദേഹം സംസ്കരിച്ചത് കുപ്‌വാരയിലുള്ള ശ്മശാനത്തിലാണെന്ന്, ചിതയ്ക്ക് തീ കൊളുത്തിയ സഹസൈനികൻതന്നെ അവരെ അറിയിച്ചു.

ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോൾ, ആ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികനായിരുന്നു പയ്യാവൂരിലെ എ.നാരായണൻ നായർ. 18 മദ്രാസ് റെജിമെന്റിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാരായണൻ നായർ നീണ്ടനാളത്തെ ചികിത്സയ്ക്കുശേഷം 1976 ജൂലായി 14-നാണ് മരിച്ചത്. അപ്പോൾ നാരായണൻ നായരുടെ മൂത്തമകൻ ഉണ്ണിക്കൃഷ്ണൻ ആറാംക്ലാസിലും രണ്ടാമത്തെ മകൻ ചന്ദ്രശേഖരൻ മൂന്നാംക്ലാസിലുമാണ്. ഉണ്ണിക്കൃഷ്ണൻ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ രോഹിണി അസുഖം കാരണം മരിച്ചത്.

നാരായണൻ നായർ മരിച്ച വിവരം ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഒരുദിവസം രണ്ട് സൈനിക ഉദ്യോഗസ്ഥർ വീട്ടിലെത്തുകയും ഒരുപെട്ടി കൈമാറുകയും ചെയ്തു. നാരായണൻ നായരുടെ ചിതാഭസ്മവും അദ്ദേഹത്തിന് ലഭിച്ച അരഡസനോളം സൈനിക ബഹുമതികളും വസ്ത്രങ്ങളുമായിരുന്നു അതിൽ.

സംഗീതജ്ഞനും റിട്ട. പ്രഥമാധ്യാപകനുമായ മൂത്തമകൻ ഉണ്ണികൃഷ്ണൻ പയ്യാവൂരും വിദേശത്ത് എൻജിനിയറായ ചന്ദ്രശേഖരനും കുറേ അന്വേഷിച്ചെങ്കിലും അച്ഛന്റെ മൃതദേഹം എവിടെയാണ് സംസ്കരിച്ചതെന്നും അന്ത്യകർമങ്ങൾ ആരാണ് ചെയ്തതെന്നും അറിയാനായില്ല.
വാർത്ത നാരായണൻ നായരുടെ അടുത്ത സുഹൃത്തും വിമുക്തഭടനുമായ കോഴിക്കോട് നടക്കാവിലെ കെ.ശ്രീധരന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹമാണ് ഉണ്ണികൃഷ്ണൻ പയ്യാവൂരിന്റെ നമ്പർ തേടിപ്പിടിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.

കുപ്‌വാരയിലെ ഒരു കബറിടത്തോടുചേർന്നാണ് നാരായണൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചതെന്ന് സുബേദാറായി വിരമിച്ച കെ.ശ്രീധരൻ പറഞ്ഞു.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News