Monday, January 17, 2022

അന്വേഷണത്തിന് വീട്ടിലെത്തിയ പോലീസ് സംഘത്തിനു നേരേ നായയെ അഴിച്ചുവിടുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത ആളെ അറസ്റ്റ് ചെയ്തു

Must Read

അന്വേഷണത്തിന് വീട്ടിലെത്തിയ പോലീസ് സംഘത്തിനു നേരേ നായയെ അഴിച്ചുവിടുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത ആളെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുളവൂർ തൃക്കളത്തൂർ തേരാപ്പാറ ജങ്ഷൻ ഭാഗത്ത് മാടകയിൽ വീട്ടിൽ ബിജി (52)യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കളത്തൂർ പള്ളിത്താഴത്തെ വീട്ടിൽ ഭാര്യയെയും മകനെയും അക്രമിക്കുന്നതായി വീട്ടുകാർ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പോലീസ് സംഘത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ച പ്രതി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. പ്രതിയെ ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ. എം. സൈദ്, എ.എസ്.ഐ. പി.എസ്. ജോജി, എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News