Tuesday, October 26, 2021

ന്യൂഡൽഹി രോഹിണിയിലെ ജില്ലാ കോടതിക്കുള്ളിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

Must Read

ന്യൂഡൽഹി: ന്യൂഡൽഹി രോഹിണിയിലെ ജില്ലാ കോടതിക്കുള്ളിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ ഡൽഹിയിലെ പ്രമുഖ കുറ്റവാളി ജിതേന്ദർ ഗോഗിയാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേർ കൂടി കൊല്ലപ്പെട്ടെന്നും ആറുപേർക്ക് പരിക്കേറ്റെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ഒരു വനിത അഭിഭാഷകയും ഉൾപ്പെടുന്നു.

രോഹിണിയിലെ ജില്ലാ കോടതിയിലെ 206ാം നമ്പർ മുറിയിലാണ്​ വെടിവെപ്പ്​ നടന്നത്​. ജഡ്​ജിക്കു മുമ്പാകെ ഹാജരാക്കിയ ഗോഗിക്കുനേരെ അഭിഭാഷക വേഷത്തിൽ കോടതി മുറിയിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഡൽഹി പൊലീസ്​ തിരികെ അക്രമികളെയും വെടിവെച്ചു. ഗോഗിയടക്കം മൂന്നുപേർ കോടതി മുറിക്കുള്ളിൽ വെടിയേറ്റു മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്​.

കുപ്രസിദ്ധ കുറ്റവാളിയായ ഗോഗിയെ അതീവ സുരക്ഷയോടെയാണ്​ പൊലീസ്​ കോടതിയിലെത്തിച്ചത്​. തീഹാർ ജയിലിൽ തടവിൽ കഴിയു​േമ്പാളും വ്യവസായികളെ വിളിച്ച്​ ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുത്ത കേസിലും ആയുധക്കടത്ത്​ കേസിലുമൊക്കെ പ്രതിയാണ്​ ഗോഗി. അഞ്ച്​ മിനിറ്റോളം കോടതി മുറിയിൽ പൊലീസും അക്രമികളും തമ്മിൽ വെടിവെപ്പ്​ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. കോടതിയും പരിസരവും ഇപ്പോൾ കനത്ത പൊലീസ്​ കാവലിലാണ്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News