അതിഥിത്തൊഴിലാളി പോലീസ്‌ കസ്റ്റഡിയിൽ മരിച്ചു

കോയമ്പത്തൂർ: ജാർഖണ്ഡ്‌ സ്വദേശിയായ അതിഥിത്തൊഴിലാളി പോലീസ്‌ കസ്റ്റഡിയിൽ മരിച്ചു. കരുമത്താംപട്ടി പോലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം. കുമാർനഗറിലെ അതിഥിത്തൊഴിലാളികളുടെ ക്യാമ്പിൽ പാചകക്കാരനായ സത്യേന്ദ്രപ്രസാദ്‌ ബുരിയയാണ്‌ (40) മരിച്ചത്‌. മൂന്നുദിവസം മുമ്പാണ് കുമാർനഗറിൽ പണിക്കെത്തിയത്.

രാത്രി കുമാർ നഗറിലെ ഒരുവീട്‌ കുത്തിത്തുറക്കാൻ ശ്രമംനടത്തിയപ്പോൾ വീട്ടിലെ താമസക്കാർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന്‌ അയൽവാസികൾ ഓടിക്കൂടി സതീന്ദ്രപ്രസാദ്‌ ബുരിയയെ മർദിച്ചശേഷം പോലീസ്‌ സ്റ്റേഷനിൽ എത്തിക്കയായിരുന്നെന്ന് കരുമത്താംപട്ടി പോലീസ് പറയുന്നു. രാവിലെ അബോധാവസ്ഥയിലായ ബുരിയയെ സമീപത്തെ സോമനൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.

കോയമ്പത്തൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്ക്‌ മൃതദേഹം പോസ്റ്റ്‌മോട്ടത്തിനായി മാറ്റി. മജിസ്‌ട്രേറ്റ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. പോലീസ്‌ പ്രതിയെ മർദിച്ചിട്ടില്ലെന്ന്‌ കരുമത്താംപട്ടി പോലീസ്‌ ഡി.എസ്‌.പി. ആനന്ദ്‌ ആരോഗ്യരാജ്‌ പറഞ്ഞു.

Leave a Reply