Tuesday, October 26, 2021

വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നു; കല്ലമ്പലത്ത് യുവതിക്കു നേരെ പീഡനശ്രമം

Must Read

തിരുവനന്തപുരം∙ കല്ലമ്പലത്ത് യുവതിക്കു നേരെ പീഡനശ്രമം. ബന്ധുവീട്ടിൽ കുളിക്കാൻ പോയ 22കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നു. കല്ലമ്പലം മുത്താനയിൽ ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്.

കുളിക്കാനും തുണി അലക്കാനുമായി തൊട്ടടുത്ത കുളമുള്ള ബന്ധുവീട്ടിൽ യുവതി എല്ലാദിവസവും പോകാറുണ്ട്. ബന്ധുവീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാൾ എത്തി മടങ്ങി കുറച്ച് സമയത്തിന് ശേഷം നാലുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കയ്യും കാലും കെട്ടിയ ശേഷം വായിൽ ഷാൾ തിരുകിക്കയറ്റി യുവതിയെ അക്രമികൾ ഉപ്രദവിച്ചു.

ഇതിനിടെ, ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടമായതോടെ സംഘം ഓടി രക്ഷപ്പെട്ടതായാണ് വിവരം. യുവതി മടങ്ങിയെത്താതിനെ തുടർന്ന് അമ്മ ബന്ധുവീട്ടിലെത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസ നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News