നെയ്യാറ്റിന്‍കര :∙ നഗരസഭയുടെ അവസാന കൗണ്‍സില്‍ യോഗം ചേരുന്നതിനു ശേഷമുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ വിവാദത്തില്‍ കലാശിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് ചടങ്ങ് നടത്തിയത് എന്നതാണ് വിവാദമാകാന്‍ കാരണം. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മുപ്പതിലേറേപ്പേര് തിങ്ങി ഞെരുങ്ങി നിന്നതും പ്രശ്നമായി. ഫോട്ടോയില്‍ നിന്നവരാരും മാസ്ക് ധരിച്ചിട്ടുമില്ലായിരുന്നു. ഇതാണ് ചട്ടലംഘനമായി പ്രതിപക്ഷ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്ന ആരോപണം .
കൂടാതെ മുന്‍ ചെയര്‍മാനും നിലവിലെ കൗണ്‍സിലറുമായ എസ്.എസ്.ജയകുമാറും, ഡിസിസി ജന.സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനും നിര്‍ദ്ദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസിനു പരാതിയും കൊടുത്തു .പ്രതിപക്ഷ ബിജെപി അംഗങ്ങളും, ചില ജീവനക്കാരും ഭരണകക്ഷി അംഗങ്ങളും ചേര്‍ന്നാണ് ഫോട്ടോ എടുപ്പിക്കുകയുണ്ടായത്. പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയുണ്ടായി. അവസാന കൗണ്‍സില്‍ യോഗം പിരിയുന്ന ദിവസം രാഷ്ട്രീയ ഭിന്നതകളും, അഭിപ്രായവ്യത്യാസങ്ങളും മറന്ന് ഫോട്ടോ എടുത്ത് സൂക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. പക്ഷേ കോവിഡ് നിര്‍ദ്ദേശം പാലിക്കാന്‍ മറന്നുപോയതിന്റെ കുഴപ്പം നഗരവാസികളും ചോദ്യം ചെയ്യുകയുണ്ടായി.Neyyattinkara: ഗ്രൂപ്പ് The group photo shoot after the last council meeting of the corporation ended in controversy. The ceremony was held in violation of Kovid guidelines