വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചെറുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു

0

തൃശൂർ: ചേർപ്പ് കടലാശേരിയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചെറുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടലാശേരി ഊമൻപിള്ളി വീട്ടിൽ പരേതനായ വേലായുധന്‍റെ ഭാര്യ കൗസല്യയെ (78) മരിച്ച സംഭവത്തിൽ ചെറുമകൻ ഗോകുൽ ആണ് പിടിയിലായത്.

വ​ല്യ​മ്മ ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന സ്വ​ർ​ണ വ​ള ല​ക്ഷ്യ​മി​ട്ടാ​ണ് യു​വാ​വ് കൊ​ല ന​ട​ത്തി​യ​ത്. ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​ർ​ണം ക​വ​ർ​ന്നു​വെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ശ​രീ​ര​ത്തി​ൽ​നി​ന്ന് സ്വ​ർ​ണ​വ​ള കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് മ​ക്ക​ളു​ള്ള വൃ​ദ്ധ ഒ​റ്റ​യ്ക്കാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി​യി​ൽ മ​ര​ണ വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് കൈ​യി​ലെ വ​ള കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ ശ്ര​ദ്ധി​ച്ച​ത്. പി​ന്നീ​ട് ഇ​ക്കാ​ര്യം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply