Sunday, September 20, 2020

സ്വർണക്കടത്ത് കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാതെ സർക്കാരിന്റെ ഒളിച്ചുകളി; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാതെ സർക്കാരിന്റെ ഒളിച്ചുകളി. എൻഐഎ ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി പൊതുഭരണവകുപ്പ് സ്വീകരിക്കുന്നില്ല. സെക്രട്ടേറിയറ്റിലെ ഭരണനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒത്തുകളി നടത്തുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിലുള്ള സ്വാധീനത്തിന്‍റെ തെളിവുതേടിയാണ് സിസിസിടിവി ദൃശ്യങ്ങള്‍ എൻഐഎ ആവശ്യപ്പെട്ടത്. സ്വപ്നയും സരിത്തും സെക്രട്ടറിയേറ്റിൽ സ്ഥിരമായി വന്നിരുന്നോ, ഏത് ഓഫീസിലായിരുന്നു പോയിരുന്നത്. സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ ആരെങ്കിലും സഹായം നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങളുടെ തെളിവ് തേടിയാണ് ദൃശ്യങ്ങള്‍ ചോദിച്ചത്.

കഴിഞ്ഞ മാസം 17നാണ് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്‍റുമായ പി ഹണിക്ക് എന്‍ഐഎ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങള്‍ നൽകാനായിരുന്നു നോട്ടീസ്. നോട്ടീസിൽ തുടർനടപടി സ്വീകരിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിർദ്ദേശവും നൽകി. പക്ഷെ ദൃശ്യങ്ങള്‍ പകർ‍ത്താനായുള്ള ഒരു നടപടിയും ഉണ്ടായില്ല.

വിദേശത്തു നിന്ന് പ്രത്യേക ഹാ‍ർഡ് ഡിസക്ക് വരുത്തണമെന്നും ഇതിനുവേണ്ടി സമയം നീട്ടിചോദിക്കുമെന്നാണ് പൊതുഭരണവകുപ്പ് ഇതിനു മുമ്പ് പറഞ്ഞ വിശദീകരണം. എൻഐഎക്ക് സെക്രട്ടേറിയറ്റിലെ ഹാർഡ് ഡിസ്ക്ക് നേരിട്ടെത്തി പരിശോധിക്കാമെന്ന് രേഖാമൂലം അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

പക്ഷെ ഒരു വിശദീകരണവും ഇതുവരെ പൊതുഭരണവകുപ്പ് എൻഐഎക്ക് നൽകിയിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ തെളിവുകള്‍ അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനാ നേതാവു വഴി നീക്കം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

എന്നാല്‍ ഇതിലൊന്നിലും തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന വാദിക്കുന്നു. ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച കമ്മീഷന്‍ തുകയാണെന്നും കമ്മീഷൻ വാങ്ങുന്നത് നിയമവിരുദ്ധ നടപടിയല്ലെന്നുമാണ് വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

English summary

The government’s cover-up by not handing over the CCTV footage of the secretariat requested by the probe team as part of the investigation into the gold smuggling case. One month after the NIA’s request, the Department of Public Administration has not taken action to hand over the footage. The leader of the pro-government organization in the secretariat is conspiring without handing over the footage

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News