Wednesday, December 1, 2021

വൈശാഖിന്റെ കുടുംബത്തിന്റെ കടബാധ്യത സർക്കാർ ഏറ്റെടുക്കും-മന്ത്രി

Must Read

ഓയൂർ : കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളോടേറ്റുമുട്ടി വീരമൃത്യുവരിച്ച സൈനികൻ വൈശാഖിന്റെ കുടുംബത്തിന്റെ കടബാധ്യത തീർക്കാനും സഹോദരിക്ക് ജോലിനൽകാനും സർക്കാർ നടപടിയായെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വീട്ടിലെത്തി കുടുംബത്തെ അറിയിച്ചു.

കടബാധ്യതയായ 27 ലക്ഷത്തോളം രൂപ ഏറ്റെടുക്കാൻ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ജവാൻ എന്ന പ്രത്യേക പരിഗണയിൽ കാബിനറ്റ് തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.

സഹോദരി ശില്പയ്ക്ക് ജോലിനൽകുന്നതിനുള്ള നടപടികൾ വേഗം പൂർത്തിയാക്കും. ശില്പയുടെ സർട്ടിഫിക്കറ്റ് വേഗം ലഭിക്കാൻ യൂണിവേഴ്സിറ്റി അധികൃതരോട് നിർദേശിക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തും വിവിധ സംഘടനകളും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങൾക്കും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ്, വാർഡ് അംഗം കെ.രമണി, ബാലഗോപാൽ, സോമശേഖരൻ, കെ.ഷാജി എന്നിവർ മന്ത്രിക്കൊപ്പം എത്തിയിരുന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News