Sunday, January 23, 2022

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകരുതെന്ന് കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

Must Read

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകരുതെന്ന് കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സർവകലാശാല ഡി-ലിറ്റ് നൽകുന്നതിൽ ഇടപെടാൻ സർക്കാരിന് ഒരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കിൽ അത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കരുത് എന്നുള്ള തീരുമാനം കേരള സർവകലാശാല എടുത്തിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും വ്യക്തമാക്കണം. ഡി-ലിറ്റ് നൽകുന്നത് സർവകലാശാലയുടെ തീരുമാനമാണ്. സർവകലാശാലയുടെ തീരുമാനത്തിൽ ഇടപെടാൻ സർക്കാരിന് ഒരു അധികാരവുമില്ല. അധികാരമില്ലാത്ത സാഹചര്യത്തിൽ, അങ്ങനെ ചെയ്തുവെങ്കിൽ അത് അധികാര ദുർവിനിയോഗമാണ്- മുരളീധരൻ പറഞ്ഞു.

സർക്കാർ-ഗവർണർ പോര്: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് ചെന്നിത്തല

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ കേരള സർവ്വകലാശാലാ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ്?, ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസലർ നിരാകരിച്ചിരുന്നോ, വൈസ് ചാൻസലർ, ഗവർണ്ണറുടെ നിർദ്ദേശം സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?, ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?- തുടങ്ങി ആറു ചോദ്യങ്ങൾ ഇന്ന് കോൺഗ്രസ് നേതാവും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News