Monday, November 30, 2020

പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ തിരുത്തൽ വരുത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ തിരുത്തൽ വരുത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തിൽ നിയമം കൃത്യമാക്കുന്നതിനെപ്പറ്റി സർക്കാർ തലത്തിൽ ആലോചന തുടങ്ങി. കോടതിയിലേക്ക് നീങ്ങാൻ പ്രതിപക്ഷവും ആലോചന തുടങ്ങി.

ഭേദ​ഗതി സംബന്ധിച്ച് വ്യക്തത വരുമെന്ന് സിപിഎം നേതൃത്വം പറയുന്നു. പൊലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെയോ നിഷ്പക്ഷ മാധ്യമപ്രവർത്തനെത്തെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം നിയപരമായ തിരുത്തൽ തന്നെ വേണമെന്ന് നിലപാട് സിപിഎമ്മിൽ ശക്തമാണ്. ഏതു മാധ്യമമായാലും അപകീർത്തികരമായ രീതിയിൽ പ്രസിദ്ധീകരിച്ചാൽ കേസ് എന്ന നിലയിൽ തന്നെയാണ് സർക്കാർ നിയമ ഭേദഗതിയെ കണ്ടത്.

എന്നാൽ വിവാദമായതോടെ സാമൂഹിക മാധ്യമങ്ങൾക്കെതിരെ മാത്രമാണെന്ന് പറഞ്ഞൊഴിയാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഭരണഘടനയുടെ അതിരുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങളെയല്ല, പണത്തിന് വേണ്ടി എല്ലാ പരിധിയും വിടുന്ന വ്യക്തിഗത ചാനലുകളെ നിയന്ത്രിക്കുകയാണ് സർക്കാർ ഉദ്ദശിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

എന്നാൽ നിയമം നിയമമായി നിൽക്കുന്നിടത്തോളം കാലം പ്രസ്താവന കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സിപിഎമ്മിലെ വികാരം. നിയഭേദഗതിക്കെതിരെ പൊലീസിനുള്ളിലും കടുത്ത അമർഷമുണ്ട്. ചാനലുകളോ പത്രങ്ങളോ പ്രസിദ്ധീകരിക്കുന്ന വാർത്തക്കെതിരെ ഓരോരുത്തരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് വന്നാലുള്ള അപകടമാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. പരാതികൾ സ്റ്റേഷനുകളിൽ കുന്നുകൂടുമെന്നും ഏതിൽ കേസ് എടുക്കാമെന്ന ആശയകുഴപ്പുമുണ്ടാകുമെന്നുമാണ് പൊലീസ് ഉദ്യോഗ്സ്ഥർ നേരിടാൻ പോകുന്ന പ്രശ്നം.

ഇതെല്ലാം കണക്കിലെടുത്താണ് തിരുത്തൽ വരുത്താൻ സർക്കാർ തലത്തിൽ ആലോചന. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷമോ മാധ്യമ പ്രവർത്തകരുടെ യൂണിയനോ കോടതിയിലേക്ക് പോയാൽ തിരിച്ചടിയുണ്ടാകുമെന്നത് കൂടി പരിഗണിച്ചാണ് തിരുത്താനുള്ള ആലോചന.

English summary

The government is considering amending the controversial police law amendment

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News