Sunday, March 7, 2021

പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയോട് കടുത്ത നിലപാടെടുക്കാതെ സർക്കാർ

Must Read

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയോട് കടുത്ത നിലപാടെടുക്കാതെ സർക്കാർ. ഗവർണർക്കെതിരേയുള്ള പ്രതികരണം കടുക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരും സി.പി.എമ്മും സ്വീകരിച്ചു. അതേസമയം, എന്തുകൊണ്ടാണ് ഈ നടപടിയെന്ന് അക്കമിട്ട് നിരത്തിയുള്ള കത്ത് മുഖ്യമന്ത്രിക്ക് നൽകി ഗവർണർ നിലപാട് വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ‘രഹസ്യകത്ത്’ പാർട്ടി ചാനലിൽ ചോർന്നുവെന്ന ഗുരുതര ആരോപണമടക്കം ഉന്നയിക്കുന്നതാണ് ഗവർണറുടെ കത്ത്.

സി.പി.ഐ. ഉന്നയിച്ച ആരോപണം പോലും ഗവർണർക്കെതിരേ സി.പി.എം. ഉയർത്തിയിട്ടില്ല. നിയമസഭ നടക്കില്ലെന്ന് അറിഞ്ഞിട്ടും 24 മണിക്കൂറിന് ശേഷമാണ് സി.പി.എം. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തിയത്. ഗവർണർക്ക് രാഷ്ട്രീയലക്ഷ്യമാണെന്ന് സി.പി.ഐ. കുറ്റപ്പെടുത്തിയപ്പോൾ, ഇത് ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള ഭരണഘടനാപ്രശ്നം മാത്രമാണെന്നായിരുന്നു സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞത്.

ഒരു പ്രസ്താവനയിലപ്പുറം ഗവർണർക്കെതിരേ പരസ്യപ്രതികരണം നടത്താൻ മുഖ്യമന്ത്രിയും തയ്യാറായില്ല. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്. ഇടത് കർഷക സംഘടനകൾ നടത്തിയ ഐക്യദാർഢ്യ സമരം ബുധനാഴ്ച മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്നിട്ടും, ഗവർണറുടെ നടപടിയെ കാര്യമായി വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിനൊപ്പം, ഗവർണർക്ക് കത്ത് അയക്കുകയും ചെയ്തു. ഇതിനപ്പുറത്തേക്ക് കടക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

സർക്കാരിനും സി.പി.എമ്മിനും വിമർശനത്തിന് കാഠിന്യം കുറഞ്ഞതോടെ അത് ആയുധമാക്കി യു.ഡി.എഫ്. രംഗത്തിറങ്ങി. കേന്ദ്രസർക്കാരിനെ ഭയന്നാണ് ഗവർണറുടെ നടപടിയെ അംഗീകരിക്കേണ്ടിവരുന്നതെന്ന കുറ്റപ്പെടുത്തലുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് രംഗത്തെത്തിയത്. സർക്കാരിന് കർഷക പ്രേമമുണ്ടെങ്കിൽ ഇനി പ്രമേയമല്ല നിയമമാണ് വേണ്ടതെന്ന ആവശ്യം യു.ഡി.എഫ്. ഉന്നയിച്ചത് ഒരുമുഴം മുമ്പേയുള്ള നീട്ടിയെറിയലാണ്.

കർഷകരക്ഷയ്ക്ക് പ്രമേയമല്ല നിയമമാണുവേണ്ടത് -യു.ഡി.എഫ്.

തിരുവനന്തപുരം: നിയമസഭ സമ്മേളിക്കാൻ അനുമതി നിഷേധിച്ച ഗവർണറെയും അതിനോടു പ്രതിഷേധമറിയിക്കാൻ തയ്യാറാകാത്ത സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ്.

സർക്കാർ കർഷകർക്കൊപ്പമെങ്കിൽ ഇനി പ്രമേയമല്ല, കർഷകരക്ഷയ്ക്ക് നിയമനിർമാണമാണു വേണ്ടതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ്. എം.എൽ.എ.മാർ ബുധനാഴ്ച രാവിലെ നിയമസഭാ സമുച്ചയത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്.

സർക്കാർ നിയമസഭ വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് നിരാകരിക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് യോഗശേഷം ഉമ്മൻചാണ്ടി പറഞ്ഞു. അങ്ങനെ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. സർക്കാർ നിയമസഭ വിളിച്ചുചേർക്കാൻ പറഞ്ഞാൽ അതിന്റെ തീയതിയും അജൻഡയും നിശ്ചയിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സർക്കാർ കേന്ദ്രസർക്കാരിനെ ഭയപ്പെടുന്നുവെന്നു സംശയിക്കണം. ഗവർണറുടെ നിലപാടിനോട് കർശന പ്രതിഷേധം രേഖപ്പെടുത്തണമായിരുന്നു. പകരം അതിനെ അംഗീകരിച്ചുകൊടുത്ത നിലപാടിനോടു യോജിക്കാനാവില്ല. ഇതിനോടു ശക്തമായ പ്രതിഷേധമുണ്ട്.

സഭ ചേരാൻ അനുമതിയില്ലെന്ന വിവരം പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലനാണ് പ്രതിപക്ഷനേതാവിനെ അറിയിച്ചത്. സഭ ചേരുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എം.എൽ.എ.മാരുടെ യോഗം ചേരണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടു ചോദിച്ചിട്ട് പറയാമെന്നാണ് മന്ത്രി പറഞ്ഞത്. പിന്നീട് ഒരു വിവരവും അറിയിച്ചില്ല.

ഇനി സഭയിൽ പ്രമേയം പാസാക്കുന്നതിനോടു യോജിപ്പില്ല. പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ മൂന്ന് കോൺഗ്രസ് സർക്കാരുകൾ കർഷകരുടെ താത്പര്യം സംരക്ഷിക്കുന്ന നിയമം പാസാക്കിയിട്ടുണ്ട്. കേരളവും സമാന നിയമം പാസാക്കണം. ഒരുദിവസത്തെ സഭ ചേരുമ്പോൾ നിയമം കൊണ്ടുവരാനാകില്ല. അതുകൊണ്ടാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. ഇനി സഭ ഒരുദിവസമല്ല ചേരുന്നത്. അതിനാൽ, നിയമം കൊണ്ടുവരാൻ സമയമുണ്ട്. അതിനു സർക്കാർ തയ്യാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

English summary

The government did not take a hard line on the governor’s decision not to allow the special assembly to convene

Leave a Reply

Latest News

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

More News