Thursday, January 27, 2022

വിവാഹസമ്മാനമായി വധുവിന്റെ സഹോദരൻ നൽകിയ രണ്ടുപവന്റെ സ്വർണമാല തിരക്കിനിടയിൽ അന്ന് നഷ്ടപ്പെട്ടു;ഒരുമാസത്തിനുശേഷം തിരികെക്കിട്ടി; മാതൃകയായി ക്ഷേത്ര ജീവനക്കാരൻ്റെ സത്യസന്ധത

Must Read

നവവരൻ മഠത്തിൽക്കാരാഴ്മ കൗസ്തുഭത്തിൽ ആദർശിന് കല്യാണദിവസം നഷ്ടപ്പെട്ട സ്വർണമാല ഒരുമാസത്തിനുശേഷം തിരികെക്കിട്ടി. ചങ്ങൻകുളങ്ങര ശാരദാദേവീക്ഷേത്രത്തിലെ ജീവനക്കാരൻ ചങ്ങൻകുളങ്ങര മണിമന്ദിരത്തിൽ ശിശുപാലന്റെ സത്യസന്ധതയാണ് ഇതിനു കാരണമായത്.

ഓഗസ്റ്റ് 20-ന് ആയിരുന്നു ആദർശും ഇരിങ്ങാലക്കുട സ്വദേശിനി റൂബിയുമായുള്ള വിവാഹം ക്ഷേത്രത്തിൽ നടന്നത്. വിവാഹസമ്മാനമായി വധുവിന്റെ സഹോദരൻ നൽകിയ രണ്ടുപവന്റെ സ്വർണമാല തിരക്കിനിടയിൽ അന്ന് നഷ്ടപ്പെട്ടു. ഏറെ തിരഞ്ഞിട്ടും മാല കണ്ടെത്താനായില്ല. കഴിഞ്ഞദിവസം ശിശുപാലൻ ക്ഷേത്ര ഓഡിറ്റോറിയം വൃത്തിയാക്കുന്നതിനിടയിലാണ് ഒരു മൂലയിൽ മാല കണ്ടെത്തിയത്. ഉടൻതന്നെ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിശ്വനാഥനെയും സെക്രട്ടറി സുശീലനെയും അറിയിച്ചു.

ഭാരവാഹികൾ അറിയിച്ചതിനെത്തുടർന്ന്‌ ആദർശ് ക്ഷേത്രത്തിലെത്തി. ക്ഷേത്ര ഭാരവാഹികളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ ശിശുപാലൻ മാല ആദർശിനു കൈമാറി.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News