Thursday, January 27, 2022

കയ്യിൽ 20,000 രൂപ ഇല്ലാത്തതിനാൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവച്ച നവാസിനെ ഭാഗ്യദേവത കടാക്ഷിച്ചു; ഒരുകോടി രൂപയുടെ സാന്ത്വനവുമായെത്തിയത് സർക്കാരിന്റെ ഓണം ബംപർ

Must Read

15 ദിവസത്തെ ചികിത്സയ്ക്കും താമസത്തിനും മറ്റുമായി ഇരുപതിനായിരത്തോളം രൂപ വേണം. അതില്ലാത്തതിനാൽ പിന്നീടു വരാമെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു….

കയ്യിൽ 20,000 രൂപ ഇല്ലാത്തതിനാൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവച്ചിരുന്നു നവാസ്. ആ കൈകളിലേക്കു ഭാഗ്യം ഒരുകോടി രൂപയുടെ സാന്ത്വനവുമായെത്തി. സർക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് മാമൂട് ചിറയിൽ എ.നവാസിനു ലഭിച്ചത്. വർഷങ്ങളായി വാടകവീട്ടിലാണു നവാസിന്റെ താമസം. തലവടി പള്ളിക്കവലയ്ക്കു സമീപം സ്വകാര്യ ഭക്ഷ്യോൽപന്ന നിർമാണ കമ്പനിയിൽ പൊറോട്ട ഉണ്ടാക്കലാണു ജോലി. ഇന്നലെയും മുടങ്ങാതെ ജോലിക്കെത്തി.
നവാസിന്റെ മകളുടെ മകളായ അഞ്ചാം ക്ലാസുകാരി നസ്രിയ വൃക്കസംബന്ധമായ അസുഖത്തിനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയപ്പോൾ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News