Friday, July 30, 2021

മൂന്ന് വർഷം മുൻപ് പെൺകുട്ടിയുടെ അമ്മ മരിച്ചിരുന്നു; ഇതിന് പിന്നാലെയാണ് പതിനാല് കാരിക്കെതിരെ പിതാവിന്റെ അതിക്രമം;
ഇടുക്കി മൂന്നാറിൽ മകളെ അച്ഛൻ പീഡിപ്പിച്ചു

Must Read

ഇടുക്കി മൂന്നാറിൽ മകളെ അച്ഛൻ പീഡിപ്പിച്ചു. പതിനാലുകാരിയായ മകളെയാണ് അച്ഛൻ പീഡിപ്പിച്ചത്. മൂന്ന് വർഷത്തോളം പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മൂന്ന് വർഷം മുൻപ് പെൺകുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ പിതാവിന്റെ അതിക്രമം. പീഡിപ്പിച്ചത് അച്ഛനായതിനാൽ പെൺകുട്ടി ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സംഭവം പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നമ്പർ കണ്ടെത്തി കുട്ടി തന്നെ സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് ഐ.ജി വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News