നെടുങ്കണ്ടം: വാട്സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ അമ്മ ശകാരിച്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് പരിധിയിലാണു സംഭവം.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെട്ടതോടെ അമ്മ ഫോണ്‍ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ അലമാരിയില്‍ നിന്നു താഴെ വീണ് ഫോണ്‍ തകരാറിലായി.
പെണ്‍കുട്ടിയുടെ സഹോദരന് ഫോണ്‍ നന്നാക്കി നല്‍കിയെങ്കിലും വാട്സാപ് ആപ്ലിക്കേഷന്‍ ഫോണില്‍ നിന്നു നീക്കം ചെയ്തു. ഇതിന്റെ പേരില്‍ 2 ദിവസമായി പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിക്കുന്നുണ്ടായില്ല. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
English summary
The girl, who was scolded by her mother for chatting on the WhatsApp, was found hanging inside the house