പെൺകുട്ടിയെ കാമുകനു കാഴ്ചവച്ചു! യുവതിക്കും കാമുകനും 20 വർഷം തടവ്

0

പ​ത്ത​നം​തി​ട്ട: പ​തി​നൊ​ന്നു വ​യ​സു​ള്ള മ​ക​ളെ കാ​മു​ക​നു കാ​ഴ്ച​വ​ച്ച അമ്മയ്ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്. കാ​മു​ക​നെ​യും 20 വ​ര്‍​ഷം ത​ട​വി​നു കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. അമ്മയ്ക്കു മ​റ്റൊ​രു മൂ​ന്നു​ വ​ര്‍​ഷം കൂ​ടി ത​ട​വും പി​ഴ​യും അ​ട​ക്ക​മു​ള്ള ശി​ക്ഷ​യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്‌​സോ കോ​ട​തി വി​ധി​ച്ച​ത്. പ്ര​മാ​ടം, ളാ​ക്കൂ​ര്‍ മൂ​ല​പ​റ​മ്പി​ല്‍ കോ​ള​നി​യി​ല്‍ അ​ജി (46)യാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി​ക​ള്‍ ഇ​രു​വ​രു​ടെ​യും ആ​ദ്യ വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​തി​നെത്തു​ട​ര്‍ന്നു സ്നേ​ഹ​ബ​ന്ധ​ത്തി​ല്‍ ക​ഴി​ഞ്ഞു വ​ര​വേ കു​ടും​ബ വീ​ടി​ന​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ മാ​താ​വ് പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും അ​ജി​ക്ക് ഉ​പ​ദ്ര​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തെന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

ഒ​രേ ദി​വ​സംത​ന്നെ പ​ല​ത​വ​ണ അ​ജി​യി​ല്‍നി​ന്നു പെ​ണ്‍​കു​ട്ടി​ക്കു ലൈം​ഗി​ക അ​തി​ക്ര​മം ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു. സം​ഭ​വ​ത്തി​നു ദൃ​സാ​ക്ഷി​യാ​കേ​ണ്ടി​വ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ചാ​ര​ണ​മ​ധ്യേ 20 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 32 രേ​ഖ​ക​ള്‍ തെ​ളി​വി​ല്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഒ​ന്നാം പ്ര​തി അ​ജി​യെ 20 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 75,000 രൂ​പ പി​ഴ ഒ​ടു​ക്കാ​നു​മാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​തി​രു​ന്നാ​ല്‍ ഏ​ഴ് മാ​സ​ത്തെ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാം പ്ര​തി​ക്കു 20 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്. കൂ​ടാ​തെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ട് 75 വ​കു​പ്പും പ്ര​കാ​രം മൂ​ന്നു വ​ര്‍​ഷ​ത്തെ വെ​റും ത​ട​വും കൂ​ടാ​തെ പി​ഴ അ​യ്ക്കാ​തി​രു​ന്നാ​ല്‍ ര​ണ്ടു മാ​സം ത​ട​വും കൂ​ടി അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാം പ്ര​തി ശി​ക്ഷ പ്ര​ത്യേ​ക​മാ​യി അ​നു​ഭ​വി​ക്ക​ണ​മെന്നു വി​ധി​ന്യാ​യ​ത്തി​ല്‍ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശ​മു​ണ്ട്.

പ​ത്ത​നം​തി​ട്ട പോ​ക് സോ ​കോ​ട​തി പ്രി​ന്‍​സി​പ്പ​ല്‍ ജ​ഡ്ജി ജ​യ​കു​മാ​ര്‍ ജോ​ണാ​ണ് ശി​ക്ഷ വി​ധി​ച്ച​ത് . പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ്രി​ന്‍​സി​പ്പ​ല്‍ സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ജ​യ്സ​ണ്‍ മാ​ത്യൂ​സ് ഹാ​ജ​രാ​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു കോ​ന്നി പോ​ലീ​സാ​ണ്. ഡി​വൈ​എ​സ്പി ഡോ.​ആ​ര്‍. ജോ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Leave a Reply