Friday, September 25, 2020

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തിന് സ്വർണക്കടത്ത് മാത്രമല്ല കള്ളപ്പണവും ഹവാല ഇടപാടും; ഇടപാടുകൾക്ക് സുന്ദരികളെ വലയിൽ വീഴ്ത്തിയിരുന്നത് അഞ്ജനയെന്ന യുവതി; “ഇൻ്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ” എന്ന പരസ്യവാചകത്തിൽ വീണ യുവതികളെ തേടി പോലീസ്

Must Read

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക്...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍...

സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗ‍ർ: സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ...

പോളി വടക്കൻ

കൊച്ചി: “ഇൻ്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ” അഞ്ജന എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ആണ് ഇത്. നിരവധി പെൺകുട്ടികൾ അഞ്ജനയെ സമീപിച്ചു. എന്നാൽ സത്യത്തിത്ത് ഫോട്ടോ ഷൂട്ടിനല്ലായിരുന്നു യുവതികളെ വിളിച്ചത്. ആഢംബര കാറുകളിൽ കള്ളപ്പണം കടത്തുന്നതിനായിരുന്നു. ഇതിന് സുന്ദരികളായ യുവതികൾ വേണമായിരുന്നു. ആർക്കും സംശയമുണ്ടാകാതിരിക്കാനായിരുന്നു യുവതികളെ ഉപയോഗിച്ചിരുന്നത്. പണത്തിന് ആവശ്യമുള്ളവർ അഞ്ജനയുടെ വലയിൽ വീണു. പാലക്കാട് ഡയാന ഹോട്ടലിലായിരുന്നു ഇടപാട്. മാനേജ്മെൻ്റിൻ്റെ അറിവോടെയായിരുന്നു ഇടപാടുകൾ. പത്തോളം പെൺകുട്ടികളാണ് ഒറ്റയടിക്ക് അഞ്ജനയുടെ വലയിലായത്. ഇവരുടെ സ്വർണാഭരണങ്ങളും തിരിച്ചറിയൽ രേഖകളും വാങ്ങി വെച്ച ശേഷമായിരുന്നു കള്ളപ്പണം കടത്താൻ ഉപയോഗിച്ചിരുന്നത്. പറഞ്ഞ പണം നൽകി ഇല്ലെന്ന് മാത്രമല്ല തിരിച്ചറിയൽ രേഖകളും സ്വർണവും തിരികെ ആവശ്യപ്പെട്ട യുവതിയുടെ വിവാഹം മുടക്കി. അനുഭവസ്ഥയായ യുവതി മീഡിയ മലയാളത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.


നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണ് അഞ്ജന എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. വൻ സംഘമാണെന്നും നിരവധി യുവതികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇവർക്ക് സ്വർണക്കടത്തുണ്ടെന്നും യുവതി വെളിപ്പെടുത്തി. കേസിൽ പിടിയിലായ മോഡലിൻ്റെ കാമുകിയാണ് അഞ്ജന. വിവാഹിതയായ ഇവരാണ് സംഘത്തിന് സ്ത്രീകളെ എത്തിച്ചിരുന്നത്. സംബന്ധിച്ച് അന്വേഷണ സംഘത്തിനും വിവരം ലഭിച്ചിട്ടുണ്ട്. യുവതിയെ മൊഴി നൽകുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിട്ടുണ്ട്.
അതേ സമയം ബ്ലാക്മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി  പറഞ്ഞു. 

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ്  സ്വർണ കടത്തിന് നിർബന്ധിച്ചതെന്നു  യുവതികൾ ആരോപിച്ചിരുന്നു. പ്രതികൾ സ്വർണ മാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

മോഡലിംഗ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്‍റെ പരാതിയിൽ പറയുന്നത്. സ്വർണ്ണക്കടത്തിന്  ആഡംബര വാഹനത്തിൽ  അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്‍റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. 

മാർച്ച് 4 ന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്. 

English summary

The girl has revealed that Anjana is the chief of the gang that tried to blackmail actress Shamna Kasim. She said there was a large gang and many young women had fallen into their traps. The woman also revealed that the men were smuggled in gold. Anjana is the model’s girlfriend. They were married and brought women to the group. The investigating team has also been informed. Police officers were called to give a statement to the woman.

Leave a Reply

Latest News

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക്...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗ‍ർ: സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....

40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ ഇറക്കികൊണ്ട് വന്നു; താലിമാല വാങ്ങാൻ പണമില്ല; ഒടുവിൽ പിടിച്ചുപറി ലക്ഷ്യമാക്കി സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങി; കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല പൊട്ടിച്ചു; താലിമാല വാങ്ങിയെങ്കിലും സി.സി.ടി.വി ചതിച്ചു

തൃശൂർ: വിവാഹം കഴിക്കുന്നതിന് കാമുകിക്ക് താലിമാല വാങ്ങിനൽകാൻ കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ്...

More News