Thursday, December 2, 2021

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും സഹോദരൻമാരെ പോലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ എല്ലാ കാര്യങ്ങളും കോടതിക്കു മുന്നിൽ തുറന്നു പറയുമെന്ന് പെൺകുട്ടി

Must Read

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും സഹോദരൻമാരെ പോലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ എല്ലാ കാര്യങ്ങളും കോടതിക്കു മുന്നിൽ തുറന്നു പറയുമെന്ന് പെൺകുട്ടി.

കോ​ട​തി​ക്കു മു​ന്നി​ല്‍ സ​ത്യാ​വ​സ്ഥ​യെ​ല്ലാം തു​റ​ന്നു പ​റ​യു​മെ​ന്ന് മ​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് അ​റി​ച്ചു.

നി​ല​വി​ല്‍ കെ​യ​ര്‍ ഹോ​മി​ലാ​ണ് പെ​ൺ​കു​ട്ടി ക​ഴി​യു​ന്ന​ത്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ള്‍ പ​ല ത​വ​ണ ക​ത്തു ന​ല്‍​കി​യി​ട്ടും കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​വ​സ​രം കി​ട്ടി​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു.

കെ​യ​ര്‍ ഹോ​മി​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ന്നു​പ​റ​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍ വ​രു​ന്നു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം യൂ​ണി​ഫോ​മി​ല​ല്ല എ​ത്തു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു​വെ​ന്നു അ​മ്മ പ​റ​യു​ന്നു.

വ​രു​ന്ന​വ​ര്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​ത്ത​തെ​ന്നും കോ​ട​തി​ക്ക് മു​ന്നി​ല്‍ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​യു​മെ​ന്നും പെ​ണ്‍​കു​ട്ടി അ​റി​യി​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു.

പോ​ലീ​സ് പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചാ​ണ് മു​മ്പ് മൊ​ഴി ന​ല്‍​കി​യ​ത്. തി​രു​ത്തി​പ്പ​റ​ഞ്ഞാ​ല്‍ ആ​രെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കു​മോ​യെ​ന്ന ഭ​യ​മു​ണ്ടെ​ന്നും അ​മ്മ പ​റ​ഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ നാ​ടു​വി​ട്ട​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​യി​രു​ന്നു. 35,000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​യ​ത്.

മാ​താ​പി​താ​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഡ​ൽ​ഹി പോ​ലീ​സാ​ണ് ഫൈ​സാ​ൻ, സു​ബൈ​ർ എ​ന്നീ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ത്ത പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​നു ശ്ര​മി​ച്ച കേ​ര​ള പോ​ലീ​സ് അ​ഞ്ചു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ത് ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ​മാ​രെ പീ​ഡ​ന​ക്കേ​സി​ൽ കു​രു​ക്കി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കേ​സ് ഹൈ​ക്കോ​ട​തി ന​വം​ബ​ര്‍ ഒ​ന്നി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ലു​വ സ​ബ്ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്മാ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ വി​നോ​ദ് കൃ​ഷ്ണ​യെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News