വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് അമേരിക്കയിലും രൂക്ഷമായി പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സിനെ ഉദ്ധരിച്ച് സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലേതെന്നാണ് വിവരം. അടുത്തിടെ ഇരട്ടിയലധികം കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു കാരണം പുതിയ വൈറസാണെന്നാണ് റിപ്പോർട്ട്.
സാമൂഹിക അകലവും മാസ്കും ശീലമാക്കിയില്ലെങ്കില്‍ വലിയ അപകടമാണ് വരാന്‍ പോകുന്നതെന്നും വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്കുന്നു.
English summary
The genetically modified Kovid virus is expected to spread to the United States