Monday, November 30, 2020

ശിശുദിന പരിപാടികള്‍ നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്ര ട്ടറി ഡോ. ഷിജൂഖാന്‍ അറിയിച്ചു

Must Read

തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍....

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെയ്‌സ്...

തിരുവന്തപുരം: നവംബര്‍ 14ന് സംസ്ഥാനതലത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിന പരിപാടികള്‍ നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്ര ട്ടറി ഡോ. ഷിജൂഖാന്‍ അറിയിച്ചു. എല്‍.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എസ് നന്മ യാണ് കുട്ടികളുടെ പ്രധാനമന്ത്രി. ജഗതി ഈശ്വരവിലാസം റോഡ്, ‘മാധവ’ത്തില്‍ വിപ്രോയിലെ ഐ.ടി. പ്രൊഫഷണലും സാപ് കണ്‍സള്‍ട്ടന്റുമായ ശ്രീകുമാറിന്റേയും ഡോ. ദിവ്യ ശ്രീകുമാറിന്റേയും മകളാണ് നന്മ. ഇരട്ടകളായ മൂന്ന് വയസ്സുള്ള നന്ദിത്തും നമസിയും സഹോദരങ്ങളാണ്.

തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സുകാരന്‍ സിഎം ആദര്‍ശ് ആണ് പ്രസിഡന്റ്. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍ ആര്‍ വി ഷാജിയുടേയും മഞ്ചു ഷാജിയുടേയും മകനാണ് ആദര്‍ശ്. അരവിന്ദാണ് സഹോദരന്‍.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എസ് ഉമയാണ് സ്പീക്കര്‍. കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടികെ സുജിത്തിന്റേയും അഭിഭാ ഷകയായ എം. നമിതയുടേയും മകളാണ്.

പാറശ്ശാല ഉച്ചക്കട വിരാലി വിമല ഹൃദയ എല്‍.പി.എസ്സിലെ നൈനിക അനില്‍ ആണ് പ്രസംഗിക്കുക. ഡ്രൈവര്‍ പി അനിലിന്റെയും ഇതേ സ്‌കൂളിലെ അദ്ധ്യാപിക സിപി ശ്രീജയുടേയും മകളാണ്. വിമല ഹൃദയ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി രോഷ്ന അനില്‍ സഹോദരിയാണ്.

തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സി. ശ്രീലക്ഷ്മിയാണ് നന്ദി പ്രാസംഗിക. വഞ്ചിയൂര്‍ ഋഷിമംഗലം ഗോപികയില്‍ ഏഷ്യാനെറ്റ് ന്യൂസ്‌ ഓൺലൈൻ അസിസ്റ്റന്റ് എഡിറ്റര്‍ സി. ഗോപാലകൃഷ്ണന്റേയും ലേഖയുടേയും മകളാണ് ശ്രീലക്ഷ്മി.

എല്‍.പി, യു.പി വിഭാഗം പ്രസംഗ മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനക്കാരില്‍ നിന്നും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപ് എന്നിവരടങ്ങിയ ജൂറി നടത്തിയ സ്‌ക്രീനിംഗില്‍ കൂടിയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാന തല ഓണ്‍ലൈന്‍ പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി എസ് നന്മ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സിഎം ആദര്‍ശ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എസ് ഉമ മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ. ശൈലജ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ വഴി ശിശുദിന സന്ദേശം നല്‍കും. യോഗത്തില്‍ ഇത്തവണത്തെ ശിശു ദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.

എല്ലാ ജില്ലകളിലും ശിശു ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ശിശുദിന ഓണ്‍ലൈന്‍ പൊതു യോഗങ്ങള്‍ നടക്കും. പൊതുയോഗം കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ അധികൃ തര്‍ക്കും ലൈവായി കാണുന്നതിന് നവമാധ്യമങ്ങള്‍ വഴി സൗകര്യം ഒരുക്കുമെന്നും ജനറല്‍ സെക്രട്ടറി ഡോ. ഷിജൂ ഖാന്‍ അറിയിച്ചു.

English summary

The General Secretary of the State Child Welfare Committee, Dr. K.S. Shijukhan informed

Leave a Reply

Latest News

തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍....

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്‌സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ...

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനത്തില്‍...

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക. ഇടി ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്‌ എയര്‍ടെല്‍...

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

More News