Friday, July 23, 2021

ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളും മാസസ്സിക-ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ച്‌ കൗണ്‍ലിസിങ് നടത്തിയ ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സംതൃപ്തിയോടെ ആശുപത്രി വിട്ട അനന്യ, ആറേഴ് മാസങ്ങള്‍ക്ക് ശേഷം തനിക്ക് പ്രതീക്ഷിച്ച ലൈംഗികാവയവ ഭംഗി ലഭിച്ചില്ലെന്ന് പരാതി പറയുകയായിരുന്നുവെന്നും ആശുപത്രി

Must Read

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം നേരിടുന്ന വെല്ലുവളികളുടെ ഇരയാണ് ആക്ടിവിസ്റ്റ് അനന്യ എന്നാണ് വാദങ്ങള്‍ ഉയരുന്നത്. അനന്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ജറി പരാജയപ്പെട്ടതിലുള്ള ദുസ്സഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടര്‍ന്നാണ് അനന്യയുടെ മരണമെന്നും ട്രാന്‍ജെന്‍ഡര്‍ കൂട്ടായ്മ ആരോപിക്കുന്നു. ഇന്നലെയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായ അനന്യ കുമാരി അലക്‌സിനെ എറണാകുളത്തെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ അനന്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് അനന്യയും സുഹൃത്തുക്കളും ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ വിദഗ്ധ പാനല്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ക്വിയറിഥം പ്രസിഡന്റ് പ്രിജിത്ത് പി.കെ ആവശ്യപ്പെട്ടു. ക്വിയറിഥം ആരോഗ്യമന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യ-സാമൂഹിക നീതി വകുപ്പുകള്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട. ഈ പശ്ചാത്തലത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോ.അര്‍ജുന്‍ അശോകനും തങ്ങള്‍ക്കും എതിരെ അപവാദ പ്രചാരണങ്ങളാണ് നടക്കുന്നത് എന്നാരോപിച്ച്‌ റിനൈ മെഡിസ്റ്റി രംഗത്തെത്തി.

ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളും മാസസ്സിക-ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ച്‌ കൗണ്‍ലിസിങ് നടത്തിയ ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സംതൃപ്തിയോടെ ആശുപത്രി വിട്ട അനന്യ, ആറേഴ് മാസങ്ങള്‍ക്ക് ശേഷം തനിക്ക് പ്രതീക്ഷിച്ച ലൈംഗികാവയവ ഭംഗി ലഭിച്ചില്ലെന്ന് പരാതി പറയുകയായിരുന്നുവെന്നും ആശുപത്രി പ്രസ്താവനയില്‍ പറയുന്നു.എന്നാല്‍ ഇത് ചികിത്സാപിഴവാണെന്ന രീതിയില്‍ അനന്യ പരാതി നല്‍കുകയും വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതി ഒരു മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു.

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനെ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും.കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനന്യയുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Latest News

പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

പാലക്കാട് : പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പാറലോടി സ്വദേശി വേലുക്കുട്ടിയാണ് തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെയോടെയായിരുന്നു സംഭവം. മകളുടെ...

More News