Friday, July 30, 2021

തേയ്ക്കാൻകൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽനിന്നും കിട്ടിയ നാലരപ്പവൻ ഉടമയെ തിരികെ ഏൽപ്പിച്ച് തേപ്പുകാരൻ

Must Read

കടുങ്ങല്ലൂർ: കടുങ്ങല്ലൂരിൽനിന്നും വീണ്ടും സത്യസന്ധതയ്ക്ക് ഒരു മാതൃക. ഇത്തവണ താരമായിരിക്കുന്നത് 75-കാരനായ ഒരു ഇസ്തിരിജോലിക്കാരനാണ്. തേയ്ക്കാൻകൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽനിന്നും കിട്ടിയ നാലരപ്പവൻ ഉടമയെ തിരികെ ഏൽപ്പിച്ചാണ് ഈ തേപ്പുകാരൻ തന്റെ സത്യസന്ധത ലോകത്തെ അറിയിച്ചത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര ഫെറി റോഡിൽ താമസിക്കുന്ന മഠത്തിൽ വീട്ടിൽ ശിവൻകുട്ടിയാണ് മാതൃകയായത്.

ആലുവയിലും കിഴക്കേ കടുങ്ങല്ലൂരിലുമെല്ലാം വർഷങ്ങളോളം തേപ്പുകട നടത്തി. അടുത്തിടെയാണ് കയന്റിക്കര ഇലഞ്ഞിച്ചോട് കവലയ്ക്ക് സമീപം സ്വന്തമായി ഒരു കട തുടങ്ങിയത്. കഴിഞ്ഞദിവസം ഏലൂക്കര സ്വദേശിയായ ഒരു ലോറി ഡ്രൈവർ കുറെ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ കൊടുത്തു. ഒരു ഷർട്ട് തേയ്ക്കുന്നതിനിടെയാണ് അതിന്റെ പോക്കറ്റിൽ ഭാരമുള്ള എന്തോ തടയുന്നതായി തോന്നിയത്. പുറത്തെടുത്തു നോക്കിയപ്പോൾ വലിയൊരു സ്വർണമാല. ഉടൻതന്നെ ഉടമയായ ലോറി ഡ്രൈവറെ വിളിച്ചുവരുത്തി നാലരപ്പവനുള്ള മാല തിരികെ നൽകി. കഴിഞ്ഞദിവസം കടുങ്ങല്ലൂർ മുപ്പത്തടത്തുള്ള പത്രം ഏജന്റും ഇതുപോലെ കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായിരുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News