Monday, January 17, 2022

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

Must Read

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഇതോടെ കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഉയർത്തി. 1.30 മീറ്ററാണ് ഉയർത്തിയത്. പത്ത് മിനിറ്റിൽ 10 സെ.മീ. കണക്കിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകൾ തുറന്നതിനാൽ സെക്കന്റിൽ 265.865 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിൽ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നിർദേശിച്ചു.

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 400 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 370 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടി മൂന്ന് വീടുകൾ ഒലിച്ചുപോയി. ഏഴു പേരെ കാണാതായി

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News