വിലകൂടിയ നാല് ബ്രാൻഡുകൾ കൂടുതൽ വിൽക്കണം; വിചിത്ര ഉത്തരവുമായി ബെവ്‌കോ

0

തിരുവനന്തപുരം: വില കൂടിയ ബിയറുകൾ വിറ്റഴിക്കണമെന്ന ഉത്തരവുമായി ബെവ്‌കോ.140-160 വരെ വിലയുള്ള നാല് പ്രത്യേക ബ്രാൻഡുകളുടെ 63945 കേസ് ബിയർ ഒരു മാസത്തിനുള്ളിൽ വിൽക്കണമെന്നാണ് നിർദേശം. വിചിത്രമായ നിർദ്ദേശം നൽകിയിരിക്കുന്നത് ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കുമാണ്.

നിശ്ചയിച്ച കണക്കിലുള്ള ബിയര്‍ വിറ്റുനല്‍കിയാല്‍ വിലയിലെ 20 ശതമാനം ബെവ്‌കോയ്ക്ക് എടുക്കാമെന്ന കരാര്‍ പ്രകാരം വലിയ ലാഭം പ്രതീക്ഷിച്ചാണ് ബെവ്‌കോ ഉത്തരവിറക്കിയിരിക്കുന്നത്. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ സ്റ്റോക്കുള്ളപ്പോഴാണ് മുന്തിയ ബ്രാന്‍ഡുകള്‍ പ്രത്യേകമായി വില്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിചിത്ര ഉത്തരവിനെതിരേ ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here