Monday, July 26, 2021

കാട്ടുപോത്തിനെ വേട്ടയാടിയ സംഘം സഞ്ചരിച്ച വാഹനങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Must Read

മാനന്തവാടി: ബാവലി അമ്പത്തിയെട്ടാംമൈൽ വനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘം സഞ്ചരിച്ച വാഹനങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ജീപ്പും കാറുമാണ് കസ്റ്റഡിയിൽ എടുത്തത്. തരുവണ പുതുശ്ശേരിക്കടവിൽനിന്നാണ് വാഹനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആറംഗസംഘം കാട്ടുപോത്തിനെ വെടിവെച്ചു കൊന്നത്. സംഭവത്തിൽ ഒരാളാണ് പിടിയിലായത്.

തോല്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാർ, റെയ്ഞ്ച് ഓഫീസർമാരായ കെ.വി. ബിജു, എം.പി. സജീവ്, കെ. രാകേഷ്, തോല്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ. സഹദേവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ. മോനിഷ, ടി. ഷിജിന എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ കണ്ടെത്തിയത്.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News