കോട്ടയം മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്

0

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്. ചെന്നാപ്പാറ കൊമ്പുകുത്തി മേഖലയിൽ പുലിയുടെ ശല്യം പതിവായതിന് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിക്കുന്നത്. പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലുമാണ് വീഡിയോ എത്തുന്നത്.

വ​ണ്ട​ൻ​പ​താ​ലി​നും പ​ന​ക്ക​ച്ചി​റ​യ്ക്കും ഇ​ട​യി​ൽ തേ​ക്കി​ൻ​കൂ​പ്പി​ൽ ക​ടു​വ ഇ​റ​ങ്ങി​യ​താ​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തു​ക​ണ്ട​തോ​ടെ പ്ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി. ചെ​ന്നാ​പ്പാ​റ, കൊ​മ്പു​കു​ത്തി പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ക​യും കാ​മ​റ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യു​മാ​ണ്.

ഇ​തി​നി​ടെ ക​ടു​വ​യും ഇ​റ​ങ്ങി​യെ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു.​എ​ന്നാ​ൽ, ഈ ​വീ​ഡി​യോ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ഏ​തോ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ആ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നു ജ​ന​ങ്ങ​ൾ പി​ന്തി​രി​യ​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply