പുല്ലങ്കോട് എസ്റ്റേറ്റിൽ കണ്ട കടുവയെ മയക്കുവെടി വച്ചു വീഴ്ത്താൻ വനംവകുപ്പ് തീരുമാനിച്ചു

0

കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ കണ്ട കടുവയെ മയക്കുവെടി വച്ചു വീഴ്ത്താൻ വനംവകുപ്പ് തീരുമാനിച്ചു. കടുവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്.

എ​സ്റ്റേ​റ്റി​ൽ ക​ണ്ട ക​ടു​വ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നി​രു​ന്നു. ഇ​വ​യെ പ​കു​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ എ​സ്റ്റേ​റ്റി​ൽ കാ​ണ​പ്പെ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ രാ​ത്രി പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടു​വ ആ​ക്ര​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. ഇ​തോ​ടെ​യാ​ണ് കെ​ണി​യി​ൽ വീ​ഴു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കാ​തെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​രാ​മ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത ക​ർ​മ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി.

Leave a Reply